News

വേങ്ങാട്‌ ഖാദിരിയ ബോർഡിംഗ്‌ മദ്രസ പൂർവ വിദ്യാർഥികള്‍ മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ചു

വിദ്യർഥികൾക്ക്‌ ഹോസ്റ്റൽ സൗകര്യത്തോടെ മത ഭൗതിക വിദ്യാഭ്യാസം നൽകി വരുന്ന ബോർഡിംഗ്‌ മദ്രസകൾ 1970കൾ മുതലാണു കേരളത്തിൽ ആരംഭിക്കുന്നത്‌. ഗൾഫു കുടിയേറ്റത്തോളം പഴക്കം ബോർഡിംഗ്‌ മദ്രസകൾക്കുമുണ്ട്‌. രക്ഷിതാക്കളുടെ പ്രവാസ ജീവിതം കൊണ്ട്‌ ശിഥിലമാകുന്ന കുട്ടികളുടെ പഠന രംഗത്ത്‌ മാറ്റങ്ങൾ വരുത്താനും, അവരെ മാതൃകാ സമൂഹമാക്കി വളർത്തിയെടുക്കാനും ഒരു പരിധി വരെ ബോർഡിംഗ്‌ മദ്രസകൾക്ക്‌ കഴിഞിട്ടുണ്ട്‌. സമൂഹത്തിലെ സമ്പന്നർക്കും ഇടത്തരക്കാർക്കും ബോർഡിംഗ്‌ മദ്രസകൾ എറെ ആശ്വാസകരമായിരുന്നു. കേരളത്തിലെ ആദ്യ കാല ബോർഡിംഗ്‌ മദ്രസകളിലൊന്നായിരിന്നു സമസ്തയുടെ നേത്രുത്വനിരയിലുണ്ടായുരുന്നതും വേങ്ങാട്‌ സ്വദേശിയുമായ മർഹും. ഉസ്മാൻ സാഹിബിന്റെ പ്രയത്നത്താൽ സഥാപിതമായ കൂത്തുപറമ്പിനടുത്തുളള വേങ്ങാട്‌ ഖാദിരിയ ബോർഡിംഗ്‌ മദ്രസ. 1976 മുതൽ 1990 വരെ പ്രവർത്തിച്ച ഖാദിരിയ ബോർഡിംഗ്‌ മദ്രസയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള നൂറൂകണക്കിനു കുട്ടികൾ പഠനം നടത്തിയിരുന്നു. ഇന്ന് നാട്ടിലും വിദേശത്തും സമൂഹത്തിന്റെ വിവിധ തുറകളിൽ കഴിയുന്ന പൂർവ വിദ്യാർഥികളെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഇസ്മയിൽ സി ഇരിട്ടി ഒരു വാട്‌സപ്പ്‌ ഗ്രൂപിൽ അണിനരത്തി ഗ്രൂപ്പിനു നേത്രുത്വം കൊടുത്തു. 2016 ഫിബ്രവരി 12നു യു എ യിലെ വിവിധ എമിറേറ്റുകളിൽ കഴിയുന്ന പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ അബുദാബിയിലെ റഹ്ബ പാർക്കിൽ വെച്ച് ഒരു സംഗമം നടത്തിയിരിന്നു. യു എ ഇ യിലെ പൂർവ്വ വിദ്യാർത്ഥികളായ മസൂദ് കെ പി മാട്ടൂലും മുജീബ്‌ റഹ്മാന്‍ ടി സി യുമാണു ഇതിനു നേതൃത്വം നൽകിയത്‌. പ്രസ്തുത സംഗമത്തിൽ മുഖ്യ അഥിതിയായി സി എ ച്ച്‌ അബ്ദുൽ ലത്തീഫ്‌ നാദാപുരം (കുവൈറ്റ്‌) പങ്കെടുത്തിരിന്നു. നാട്ടിലുളളവർ കൂത്തുപറമ്പിൽ വെച്ച്‌ ഒരുമിച്ച്‌ കൂടിയ ശേഷം പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് വേങ്ങാട് ബോര്‍ഡിംഗും പ്രദേശവും സന്ദര്‍ശിച്ചിരുന്നു. ഈ വരുന്ന മാർച്ച്‌ 25നു ഖത്തറിൽ വെച്ച്‌ വിവിധ ഗൾഫു രാജ്യങ്ങളിലുളളവരെയും ദീർഘ കാലം ബോർഡിംഗ്‌ മദ്രസ രക്ഷാകർത്താവായിരുന്ന എൻ കെ അലിയാർ മുസ്ലിയാർ (മൂവാറ്റുപ്പുഴ) മുഖ്യ അതിഥിയായി പങ്കെടുപ്പിച്ച്‌ വിപുലമായ സംഗമം നടത്താൻ തീരുമാനിച്ചുരിക്കുന്നു. ഖത്തറിലെ റയ്യാനിൽ വെച്ച്‌ നടക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾ എൻ ടി റഷീദ്‌ കൂത്തുപറബ് , ഹസൻ കൂത്തുപറബ് എന്നിവരുടെ നേതൃത്വത്തിൽ നടത്താനും തീരുമാനിച്ചു. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ വേങ്ങാട്‌ എം യു പി സ്കൂളിൽ, ഒരു സ്റ്റേജ്‌ ഉണ്ടാക്കി കൊടുക്കാൻ ഈ കൂട്ടായ്മക്ക്‌ സാധിച്ചു. ഭാവിയിലും ഇതുപോലുള്ള സംരഭങ്ങൾ ചെയ്തുകൊടുക്കുവാനും ഗ്രൂപ്പ്‌ അംഗങ്ങൾ തീരുമാനിച്ചിരുക്കുകയാണു.

'സ്നേഹ വലയം' പരിപാടിയുടെ ബ്രൊഷർ

കണ്ണൂർ മാട്ടൂൽ കൂട്ടയ്മ യു എ ഇ കമ്മിറ്റിയുടെ ആറാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തുന്ന 'സ്നേഹ വലയം' പരിപാടിയുടെ ബ്രൊഷർ ഉമ്മർ ചള്ളക്കരക്ക്‌ നൽകി കെ കെ മുഹമ്മദ്‌ ഹനീഫ്‌ പ്രകാശനം ചെയ്യുന്നു

Sharjah mattool koottayma SNEHA VALAYAM 2016

Sharjah Mattool Koottayma is conducting SNEHA VALAYAM 2016 in the occasion of its 6th anniversary which will be on Friday, 15th April 2016, 5.00 PM at Sharjah Indian Association Hall.

മാട്ടുൽ ഗ്രാ മോ ത്സവ് 2016

കനൽ മുടിയ കർമ്മ പഥങ്ങളെ ''ശംസും ഖമറും'' പോലെ ജ്വലിപ്പിച്ച് പിന്നിട്ട വഴികൾ ചരിത്ര മുഹുർത്തത്തിൽ സ്വർണ്ണ ലിപികളാൽ തുന്നി ചേർക്കപെട്ട ഒരു നാടിന്റെ വികസന കുതിപ്പിലും ,സംസകരണത്തിലും നെഞ്ചിടിപ്പ് പോലെ കൂടെ നിന്ന അബുദാബി മാട്ടുൽ കെ,എം,സി,സി.. ഒരു ഗ്രാമത്തിന്റെ സകല ചാരുതയും സ്വാംശികരിച്ച് മാനത്തോട് മുത്തമിട്ട് കുശലം ചൊല്ലുന്ന അംബര ചുബികളുടെ,അറേബ്യൻ സംഗീതത്തിന് ശേലോത്ത് നിർത്വം വെക്കുന്ന അറേബ്യൻ മണലാര്യണിയത്തിൽ പ്രവാസത്തെ തഴുകി വരുന്ന ഇളം തെന്നനിൽ മനസ്സിൽ നിറയുന്ന ഗ്രാമ കാഴ്ചകളുടെ വിരുന്നൊരുരുക്കി വരുന്നു !! വർണ്ണോത്സവങ്ങളുടെ പെരു മഴക്കാലം .... *മാട്ടുൽ ഗ്രാ മോ ത്സവ് 2016 * *തലമുറ സംഗമം. *വനിതാ സംഗമം. *നാടൻ ഉത്പന്നങ്ങളുടെ പ്രദര്ശനവും വിൽപനയും *കലാ.സാംസ്‌കാരിക.വിനോദ.വിജ്ഞാന ,മത്സരങ്ങൾ . *വ്യക്തികത വികസന പരിശീലന ക്ലാസ് , *പ്രതിഭാ സംഗമം, *പാചക മത്സരം, *ഇശൽ വിരുന്നു ,, അറേബ്യൻ സംസ്ക്കാരത്തിന്റെ പഴമയുടെയും.പുതുമയുടെയും തനിമ വിളിച്ചോതുന്ന അബുദാബി നഗരത്തിൽ പ്രവാസ ചരിത്ര മുഹുർത്തങ്ങൾക്ക് വേദിആയ അബുദാബി ഇസ്ലാമിക് സെന്റ്രലിൽ .. വർണ്ണ ശഭളങ്ങളുടെ പുതു പുത്തൻ കാഴ്ചയുടെ വിരുന്നൊരുക്കി വ്യക്തി.വികസനത്തിന്റെ. ഒരു നാടിന്റെ സാമുഹികവും.സംസ്കാരികതയും രാഷ്ട്രീയവും .കലയെയും കോർത്തിണക്കി പ്രവാസ ചുടിൽ എരിന്നമരുന്ന സങ്കിർണ്ണ മനസ്സിന് വിശാലതയുടെ ഐക്യവും സാഹോദര്യവും ഉട്ടി ഉറപ്പിക്കാൻ , ആ സുവർണ്ണ സ്വപ്ന സാക്ഷകാര നിമിഷത്തിലേക് . താങ്കളെയും കുടുംബത്തെയും . സാദരം ക്ഷണിക്കുകയാണ്.

അബുദാബി കെ എം സി സി - സി.എച്ച് അനുസ്മരണ സമ്മേളനം

അബൂദാബി : സി.എച്ച് മുഹമ്മദ്‌ കോയ സാഹിബ്‌ തന്റെ പൊതു പ്രവർത്തനത്തിലൂടെ സമുദായത്തെ ഉന്നതിയിലെത്തിക്കുന്നതോടൊപ്പം സമൂഹത്തെയും പുരോഗതിയിൽ എത്തിച്ചുവെന്ന് കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. അബൂദാബി സംസ്ഥാന കെ.എം.സി.സി. സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.എച്ചിന്റെ വേർപാടിന് മുപ്പത്തി ഒന്ന് വർഷത്തിനു ശേഷവും അദ്ദേഹത്തെ ഇത്തരുണത്തിൽ അനുസ്മരിക്കപ്പെടുമ്പോൾ സി.എച്ച് എന്ന വ്യക്തി അത്രത്തോളം മനുഷ്യ മനസ്സുകളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതിന്റെ തെളിവാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ആ പഴയ കാലത്ത് ഉണ്ടായിരുന്ന രാഷ്ട്രീയ സൌഹൃദങ്ങൾ ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കയാനെന്നും ഇപ്പോളത്തെ രാഷ്ട്രീയ പ്രവർത്തകർ സി.എച്ചിൽ നിന്നും രാഷ്ട്രീയ മര്യാദകൾ പ?? ിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീർ പരിപാടി ഉത്ഘാടനം ചെയ്തു. കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട്‌ എൻ.കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു.ഇസ്ലാമിക് സെന്റെര് പ്രസിഡണ്ട്‌ പി. ബാവ ഹാജി, അബ്ദുള്ള ഫാറൂഖി, സുന്നി സെന്റെര് പ്രസിഡണ്ട്‌ ഡോ.അബ്ദുൽ റഹിമാൻ ഒളവട്ടൂർ, എവർ സേഫ് ഗ്രൂപ്പ് എം.ഡി സജീവൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ വെച്ച് വിവിധ ജില്ല കെ.എം.സി.സി. കമ്മിറ്റികൾ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയിലേക്കുള്ള സഹായത്തിന്റെ ധന സഹായം മന്ത്രി എം.കെ. മുനീറിനെ ഏൽപ്പിച്ചു. രണ്ടാം പെരുന്നാൾ ദിനത്തിൽ കാസര്ഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഇശൽ വിരുന്നിന്റെ ബ്രോഷർ പ്രകാശനവും മന്ത്രി നിർവഹിച്ചു. കെ.എം.സി.സി. സെക്രെട്ടറി നസീര് ബി.മാട്ടൂൽ സ്വാഗതവും ട്രഷറർ സി. സമീർ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.

ഷാര്‍ജയില്‍ വാഹനോമോടിക്കുമ്പോള്‍ സെല്‍ഫിയെടുത്താല്‍ പിഴ

ഫോട്ടോയെടുക്കുന്നത് തെറ്റല്ല. പ്രത്യേകിച്ച് സെല്‍ഫി ഒരു അസുഖമായ ഇക്കാലത്ത്. എന്നാല്‍ ഷാര്‍ജയിലുള്ളവര്‍ അല്‍പം ശ്രദ്ധിക്കണം. വാഹനമോടിക്കുമ്പോള്‍ മാത്രം. പിടിച്ചാല്‍ ഇരുന്നൂറ് ദിര്‍ഹം പി‍ഴക്ക്‌ പുറമെ നാല് ബ്ലാക്ക്‌ പോയിന്‍റും ശിക്ഷയായി ലഭിക്കും. വാഹനമോടിക്കുമ്പോള്‍ സെല്‍ഫിയെടുക്കുന്നത് അപകടങ്ങള്‍ക്ക്‌ കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാര്‍ജ പോലീസിന്റെ കര്‍ശന നിര്‍ദശം. ക‍ഴിഞ്ഞ ഏ‍ഴ് മാസത്തിനിടയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈലുപയോഗിച്ച എട്ടായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ മൊബൈലുപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കാന്‍ ഷാര്‍ജ പോലീസ് അടുത്തിടെ വ്യാപക ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. സ്വയം അപകടം വിളിച്ചുവരുത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണി സൃഷ്ടിക്കുകയാണ് വാഹനമോടിക്കുന്ന സെല്‍ഫിക്കാര്‍ ചെയ്യുന്നതെന്ന് ഷാര്‍ജ പോലീസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ മേജര്‍ അബ്ദുറഹ്മാന്‍ ഖാദര്‍ പറഞ്ഞു.

വീണ്ടും വിദ്യാലയ മുറ്റത്തേക്ക്..

ദുബൈ: യു.എ.ഇയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഞായറാഴ്ച തുടക്കം കുറിക്കുന്നു. രാജ്യത്തെ ഏഴു എമിറേറ്റുകളിലും സര്‍ക്കാര്‍-സ്വകാര്യ മേലഖകളിലെ എല്ലാ വിദ്യാലയങ്ങളിലും അവസാനവട്ട ഒരുക്കങ്ങള്‍ 95 ശതമാനവും പൂര്‍ത്തിയായതായി വിദ്യഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാലയങ്ങളെല്ലാം അണിഞ്ഞൊരുങ്ങി കുഞ്ഞു കാലൊച്ചകള്‍ക്കായി കാത്തിരിക്കുകയാണ്. രണ്ടു മാസത്തെ വേനലവധിക്ക് വിരാമമിട്ടാണ് വിദ്യാലയങ്ങള്‍ വീണ്ടും സജീവമാകുന്നത്. ഇന്ത്യന്‍ സ്കൂളുകളില്‍ ഏപ്രിലില്‍ തന്നെ അധ്യയന വര്‍ഷം തുടങ്ങിയതിനാല്‍ ഇപ്പോള്‍ വേനലവധി കഴിഞ്ഞ് ക്ളാസ് പുനരാരംഭിക്കുകയാണ്. പുതിയ അധ്യന വര്‍ഷത്തെ വരവേല്‍ക്കാന്‍ തദ്ദേശ സ്കൂളുകളില്‍ വലിയ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അധ്യാപകരും ജീവനക്കാരും കഴിഞ്ഞ ഞായറാഴ്ച തന്നെ ജോലിയില്‍ പ്രവേശിച്ചിരുന്നു. സര്‍ക്കാര്‍,പൊതു മേഖലയില്‍ 28,000 ത്തോളം ജീവനക്കാരാണ് 678 പബ്ളിക് സ്കൂളുകളിലായി ഒരാഴ്ച മുമ്പ് ജോലിക്ക് കയറിയതെന്ന് വിദ്യഭ്യാസ വകുപ്പിന്‍െറ കണക്കില്‍ പറയുന്നു. ഇതില്‍ 22,821 അധ്യാപകരും 2,257 ഭരണ-സങ്കേതിക ജീവനക്കാരുമാണ്. പുസ്തകങ്ങളും മറ്റു പഠന വസ്തുക്കളും സ്കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് വിദ്യഭ്യാസ മന്ത്രാലയം ഏഴു കോടി ദിര്‍ഹമാണ് ചെലവഴിച്ചത്. രാജ്യത്തുടനീളമുള്ള സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും അറ്റകുറ്റപണിക്കുമായാണ് ഈ തുക വിനിയോഗിക്കുന്നത്. വിദ്യഭ്യാസ മന്ത്രാലയത്തിന്‍െറ സൗകര്യ വികസന പദ്ധതികള്‍ക്കായി 2.6 കോടി ദിര്‍ഹം വേറെയും നീക്കിവെച്ചിട്ടുണ്ട്. പത്തു പുതിയ സ്കൂളുകളാണ് ഈ വര്‍ഷം ആരംഭിക്കുന്നത്. 28 സ്കൂളുകള്‍ക്ക് 3.3 കോടി ദിര്‍ഹം അനുവദിച്ചതായും വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ സ്കൂളുകളില്‍ അഞ്ചെണ്ണം ദുബൈയിലും ആറെണ്ണം ഷാര്‍ജയിലും നാലെണ്ണം അജ്മാനിലും അഞ്ചു വീതം ഫുജൈറയിലും റാസല്‍ഖൈമയിലും മൂന്നെണ്ണം ഉമ്മുല്‍ ഖുവൈനിലുമാണ്. ഒരു കോടി ദിര്‍ഹം ചെലവുവരുന്ന 3,374 എയര്‍ കണ്ടീഷണറുകള്‍ ഈ 28 സ്കൂളുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. എല്ലാ അറ്റകുറ്റപ്പണികളും തയാറെടുപ്പ് ജോലികളും ആഗസ്റ്റ് 31നകം തീര്‍ക്കാന്‍ പൊതുമരാമത്ത് മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 59 സ്കൂളുകള്‍ക്ക് 1.8 കോടി ദിര്‍ഹം അനുവദിച്ചു. യു.എ.ഇയിലെ എല്ലാ വിദ്യാലയങ്ങളും വിദ്യഭ്യാസ മന്ത്രാലയത്തിന് കീഴിലാണ്. ദുബൈയിലെ സ്കൂളുകള്‍ കെ.എച്ച്.ഡി.എ (നോളജ് ആന്‍റ് ഹ്യുമണ്‍ ഡവലപ്മെന്‍റ് അതോറിറ്റി), അബൂദബിയിലെ സ്കൂളുകള്‍ അഡെക് (അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍) എന്നീ ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവ സ്വകാര്യ ഏജന്‍സികളാണെങ്കിലും പൂര്‍ണ നിയന്ത്രണം വിദ്യഭ്യാസ മന്ത്രാലയത്തിനാണ്. ഈ രണ്ടു എമിറേറ്റിലെയും സ്കൂളുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ നിരന്തര പരിശോധനകളിലൂടെ ക്രമാനുഗതമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വടക്കന്‍ എമിറേറ്റുകളില്‍ വിദ്യഭ്യാസ മന്ത്രാലയം നേരിട്ട് തന്നെയാണ് പരിശോധന നടത്തുക. വിഷന്‍ 2021 അനുസരിച്ച് യു.എ.ഇയിലെ എല്ലാ സ്കൂളുകളും ലോക നിലവാരത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരികയാണ് ഫെഡറല്‍ സര്‍ക്കാരിന്‍െറ ലക്ഷ്യം.

ഹജ്ജ് ക്യാമ്പ് സെപ്തംബര്‍ 14 മുതല്‍

കൊണ്ടോട്ടി: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാന ഹജ്ജ് ഹൗസില്‍ വിവിധ വകുപ്പുകളുടെയും യോഗം തീരുമാനിച്ചു. ദൂരെ നിന്നുള്ള ഹാജിമാര്‍ക്ക് സൗകര്യാര്‍ത്ഥം മുഴുവന്‍ ട്രെയിനുകള്‍ക്കും ഫറോക്കില്‍ സ്റ്റോപ്പ് അനുവദിച്ചതായി സതേണ്‍ റെയില്‍വേ ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ കെ.വി പ്രമോദ്കുമാര്‍ യോഗത്തില്‍ അറിയിച്ചു. ക്യാമ്പിലെ സേവനത്തിന് 250 വളണ്ടിയര്‍മാരുണ്ടാവും. മക്കയിലേക്കായതിനാല്‍ ഈ വര്‍ഷവും മുഴുവന്‍ പരിശോധനകളും ക്യാമ്പില്‍ നടക്കും. 5 ലിറ്റര്‍ സംസം വെള്ളം കരിപ്പൂരില്‍ നിന്നും വിതരണം ചെയ്യും. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള എ.ടി.എം, സിം കാര്‍ഡ് എന്നിവ യാത്ര രേഖകള്‍ക്കൊപ്പം ഹജ്ജ് സെല്ലില്‍ നിന്നും വിതരണം ചെയ്യും. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് തീര്‍ത്ഥാടകരെ ക്യാമ്പില്‍ നിന്നും വിമാനത്താവളത്തിലേക്ക് പ്രത്യേക ബസുകളില്‍ കൊണ്ടുപോവും. സ്ത്രീ തീര്‍ത്ഥാടകര്‍ക്കുവേണ്ടി ഈ വര്‍ഷം കരിപ്പൂര്‍ ഹജ്ജ് ടെര്‍മിനലില്‍രണ്ട് ടോയ്‌ലറ്റ് കൂടി അനുവദിച്ചിട്ടുണ്ട്. സെപ്തംബര്‍ 14ന് ഹജ്ജ് ക്യാമ്പ് ആരംഭിക്കും. ഹജ്ജ് സെല്‍ 12 മുതല്‍ ആരംഭിക്കും. ക്യാമ്പ് 14ന് രാവിലെ 7 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് ആദ്യ സംഘത്തിന് വ്യവസായ, ഹജ്ജ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഫ്‌ളാഗ് ഓഫ് ചെയ്യും. അവലോകന യോഗത്തില്‍ റെയില്‍വേ, ഹജ്ജ് സെല്‍, എമിഗ്രേഷന്‍, കസ്റ്റംസ്, സഊദി എയര്‍ലൈന്‍സ്, പൊലീസ് ആരോഗ്യ വകുപ്പ്, ബി.എസ്.എന്‍.എല്‍, പൊതുമരാമത്ത്, ഫയര്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ.ബിജു, അഹമ്മദ് മൂപ്പന്‍, എ.കെ അബ്ദുറഹിമാന്‍, ഇ.സി മുഹമ്മദ്, ഹജ്ജ് സെല്‍ ഓഫീസര്‍ അബ്ദുല്‍ കരീം, ഡി.വൈ.എസ്.പി അഭിലാഷ്, തഹസില്‍ദാര്‍ സയ്യിദ് അലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ടി ഫൗസിയ, ഡെപ്യൂട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മാഈല്‍, സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാന്റന്റ് അജയ്കിഷോര്‍, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാം സുന്ദര്‍, എമിഗ്രേഷന്‍ ഡി.വൈ.എസ്.പി ഹരികുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

വി. സി. അബൂബക്കർ സ്മാരക പത്ര പ്രവര്‍ത്തന അവാർഡ്‌

അബൂദാബി - അഴീകോട് മണ്ഡലം കെ എം സി സി എര്പെടുത്തിയ ആറാമത് വി. സി. അബൂബക്കർ സ്മാരക പത്ര പ്രവര്‍ത്തന അവാർഡ്‌ ഇ അഹമദ് സാഹിബ്‌ സി. വി. ശ്രീജിതിന് സമ്മാനിക്കുന്നു

അബൂദബിയില്‍ നാലു വില്ല സ്കൂളുകള്‍ കൂടി പൂട്ടി

അബൂദബി: വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന നാല് സ്കൂളുകള്‍ കൂടി അബൂദബിയില്‍ അടച്ചുപൂട്ടി. അല്‍ ഫജര്‍ ഇംഗ്ളീഷ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍, ഗള്‍ഫ് ബഡ്സ് പ്രൈവറ്റ് സ്കൂള്‍, സലാഹുദ്ദീന്‍ പ്രൈവറ്റ് സ്കൂള്‍, ഫിലിപ്പീന്‍ നാഷണല്‍ സ്കൂള്‍ എന്നിവയാണ് പൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്ല കെട്ടിടങ്ങളില്‍ പഠന സൗകര്യമൊരുക്കാനുള്ള അബൂദബി എജുക്കേഷന്‍ കൗണ്‍സിലിന്‍െറ (അഡെക്) തീരുമാനമനുസരിച്ചാണ് വില്ല സ്കൂളുകള്‍ പൂട്ടുന്നത്. ഈ സ്കൂളുകള്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കില്ളെന്ന് കഴിഞ്ഞ വര്‍ഷം തന്നെ രക്ഷിതാക്കളെ അറിയിച്ചിരുന്നതായി അഡെക് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹമദ് അല്‍ ദാഹിരി അറിയിച്ചു. ഈ സ്ഥാപനങ്ങളിലെ കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റിയിട്ടുണ്ട്. കത്ത്, ഇ-മെയില്‍, എസ്.എം.എസ് മുഖേന നേരത്തെ തന്നെ അറിയിച്ചതിനാല്‍ രക്ഷിതാക്കള്‍ക്ക് മറ്റു സ്കൂളുകള്‍ കണ്ടത്തൊന്‍ കഴിഞ്ഞു. 2009ല്‍ 72 വില്ല സ്കൂളുകളാണ് അബൂദബിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് മതിയായ സുരക്ഷയില്ളെന്നും കെട്ടിടങ്ങള്‍ അഡെകിന്‍െറ മാനദണ്ഡങ്ങള്‍ പാലിച്ചല്ളെന്നും കണ്ടത്തെിയതിനെ തുടര്‍ന്ന് ഘട്ടംഘട്ടമായി അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. 54 സ്കൂളുകള്‍ ഇതിനകം പൂട്ടിയിട്ടുണ്ട്. ഇതില്‍ രണ്ട് ഇന്ത്യന്‍ സ്കൂളുകളും ഉള്‍പ്പെടും. പല സ്കൂളുകളും സ്വന്തമായി കെട്ടിടം നിര്‍മിച്ച് അങ്ങോട്ട് പ്രവര്‍ത്തനം മാറ്റി. അല്‍ റവാഫിദ് പ്രൈവറ്റ് സ്കൂള്‍, അല്‍ ശുഹൂബ് സ്കൂള്‍, അല്‍ സലാം ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂള്‍, മെരിലാന്‍റ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ എന്നിവ ഇതില്‍ പെടും. എമിറേറ്റില്‍ ഇപ്പോള്‍ 18 വില്ല സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ആറെണ്ണം പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. നാലെണ്ണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. ബാക്കി എട്ടെണ്ണം 2014-15 അധ്യയന വര്‍ഷം കഴിയുന്നതോടെ പൂട്ടേണ്ടിവരും. സ്കൂളുകളുടെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് നടപടികളെന്ന അഡെക് അറിയിച്ചു.

പി പി കെ മഹമൂദ് അനുസ്മരണവും അബുദാബി മാട്ടൂല്‍ കെ എം സി സി വെബ്സൈറ്റ് ലോഞ്ചിങ്ങും

അബുദാബി : അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ വെച്ച് പി പി കെ മഹമൂദ് അനുസ്മരണവും അബുദാബി മാട്ടൂല്‍ കെ എം സി സി വെബ്സൈറ്റ് ലോഞ്ചിങ്ങും .