വേങ്ങാട്‌ ഖാദിരിയ ബോർഡിംഗ്‌ മദ്രസ പൂർവ വിദ്യാർഥികള്‍ മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ചു

വിദ്യർഥികൾക്ക്‌ ഹോസ്റ്റൽ സൗകര്യത്തോടെ മത ഭൗതിക വിദ്യാഭ്യാസം നൽകി വരുന്ന ബോർഡിംഗ്‌ മദ്രസകൾ 1970കൾ മുതലാണു കേരളത്തിൽ ആരംഭിക്കുന്നത്‌. ഗൾഫു കുടിയേറ്റത്തോളം പഴക്കം ബോർഡിംഗ്‌ മദ്രസകൾക്കുമുണ്ട്‌. രക്ഷിതാക്കളുടെ പ്രവാസ ജീവിതം കൊണ്ട്‌ ശിഥിലമാകുന്ന കുട്ടികളുടെ പഠന രംഗത്ത്‌ മാറ്റങ്ങൾ വരുത്താനും, അവരെ മാതൃകാ സമൂഹമാക്കി വളർത്തിയെടുക്കാനും ഒരു പരിധി വരെ ബോർഡിംഗ്‌ മദ്രസകൾക്ക്‌ കഴിഞിട്ടുണ്ട്‌. സമൂഹത്തിലെ സമ്പന്നർക്കും ഇടത്തരക്കാർക്കും ബോർഡിംഗ്‌ മദ്രസകൾ എറെ ആശ്വാസകരമായിരുന്നു. കേരളത്തിലെ ആദ്യ കാല ബോർഡിംഗ്‌ മദ്രസകളിലൊന്നായിരിന്നു സമസ്തയുടെ നേത്രുത്വനിരയിലുണ്ടായുരുന്നതും വേങ്ങാട്‌ സ്വദേശിയുമായ മർഹും. ഉസ്മാൻ സാഹിബിന്റെ പ്രയത്നത്താൽ സഥാപിതമായ കൂത്തുപറമ്പിനടുത്തുളള വേങ്ങാട്‌ ഖാദിരിയ ബോർഡിംഗ്‌ മദ്രസ. 1976 മുതൽ 1990 വരെ പ്രവർത്തിച്ച ഖാദിരിയ ബോർഡിംഗ്‌ മദ്രസയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള നൂറൂകണക്കിനു കുട്ടികൾ പഠനം നടത്തിയിരുന്നു. ഇന്ന് നാട്ടിലും വിദേശത്തും സമൂഹത്തിന്റെ വിവിധ തുറകളിൽ കഴിയുന്ന പൂർവ വിദ്യാർഥികളെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഇസ്മയിൽ സി ഇരിട്ടി ഒരു വാട്‌സപ്പ്‌ ഗ്രൂപിൽ അണിനരത്തി ഗ്രൂപ്പിനു നേത്രുത്വം കൊടുത്തു. 2016 ഫിബ്രവരി 12നു യു എ യിലെ വിവിധ എമിറേറ്റുകളിൽ കഴിയുന്ന പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ അബുദാബിയിലെ റഹ്ബ പാർക്കിൽ വെച്ച് ഒരു സംഗമം നടത്തിയിരിന്നു. യു എ ഇ യിലെ പൂർവ്വ വിദ്യാർത്ഥികളായ മസൂദ് കെ പി മാട്ടൂലും മുജീബ്‌ റഹ്മാന്‍ ടി സി യുമാണു ഇതിനു നേതൃത്വം നൽകിയത്‌. പ്രസ്തുത സംഗമത്തിൽ മുഖ്യ അഥിതിയായി സി എ ച്ച്‌ അബ്ദുൽ ലത്തീഫ്‌ നാദാപുരം (കുവൈറ്റ്‌) പങ്കെടുത്തിരിന്നു. നാട്ടിലുളളവർ കൂത്തുപറമ്പിൽ വെച്ച്‌ ഒരുമിച്ച്‌ കൂടിയ ശേഷം പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് വേങ്ങാട് ബോര്‍ഡിംഗും പ്രദേശവും സന്ദര്‍ശിച്ചിരുന്നു. ഈ വരുന്ന മാർച്ച്‌ 25നു ഖത്തറിൽ വെച്ച്‌ വിവിധ ഗൾഫു രാജ്യങ്ങളിലുളളവരെയും ദീർഘ കാലം ബോർഡിംഗ്‌ മദ്രസ രക്ഷാകർത്താവായിരുന്ന എൻ കെ അലിയാർ മുസ്ലിയാർ (മൂവാറ്റുപ്പുഴ) മുഖ്യ അതിഥിയായി പങ്കെടുപ്പിച്ച്‌ വിപുലമായ സംഗമം നടത്താൻ തീരുമാനിച്ചുരിക്കുന്നു. ഖത്തറിലെ റയ്യാനിൽ വെച്ച്‌ നടക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾ എൻ ടി റഷീദ്‌ കൂത്തുപറബ് , ഹസൻ കൂത്തുപറബ് എന്നിവരുടെ നേതൃത്വത്തിൽ നടത്താനും തീരുമാനിച്ചു. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ വേങ്ങാട്‌ എം യു പി സ്കൂളിൽ, ഒരു സ്റ്റേജ്‌ ഉണ്ടാക്കി കൊടുക്കാൻ ഈ കൂട്ടായ്മക്ക്‌ സാധിച്ചു. ഭാവിയിലും ഇതുപോലുള്ള സംരഭങ്ങൾ ചെയ്തുകൊടുക്കുവാനും ഗ്രൂപ്പ്‌ അംഗങ്ങൾ തീരുമാനിച്ചിരുക്കുകയാണു.